പേരാവൂർ: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് പേരാവൂർ ബ്ലോക്ക് സമ്മേളനം മണത്തണ മാതൃമന്ദിരത്തിൽ നടന്നു. ജില്ലാ ജോയിന്റ് സിക്രട്ടറി ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചയ്തു. സംഘടനയുടെ പേരാവൂർ ബ്ലോക്ക് പ്രസിഡന്റ് വി. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ആർ എസ് എസ് വിദ്യാർത്ഥി പ്രമുഖ് ഒ.എം. സജിത്ത് മുഖ്യ ഭാഷണം നടത്തി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വേദിയിൽ അനുമോദിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സി. പദ്മനാഭൻ, ട്രഷറർ കെ.സി. രാമകൃഷ്ണൻ, വാർഡ് മെമ്പർ ബേബി സോജ, എൻ. വി. മോഹനൻ മാസ്റ്റർ, ടി. ഹരീന്ദ്രൻ, പി.എൻ. രതികുമാർ എന്നിവർ സംസാരിച്ചു.