പയ്യന്നൂർ. നഗരസഭ ശുചിത്വ നഗരം സുന്ദര നഗരം മാലിന്യ മുക്ത നവകേരളം 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ ഇലക്ട്രിക് ഓട്ടോകളുടെ ഫ്ലാഗ് ഓഫ് കർമ്മം ചെയർപേഴ്സൺ കെ.വി. ലളിത നിർവ്വഹിച്ചു.
ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.വി.സജിത അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.ബാലൻ, ടി. വിശ്വനാഥൻ, ടി.പി. സെമീറ, കൗൺസിലർമാരായ പി.ഭാസ്ക്കരൻ, ബി. കൃഷ്ണൻ, എ.രൂപേഷ് , ഇക്ബാൽ പോപ്പുലർ . ടി.പി.അനിൽകുമാർ, നഗരസഭ ക്ലീൻ സിറ്റി മാനേജർ പി.പി. കൃഷ്ണൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാർ, ഹരിത കർമ്മസേന കോർഡിനേറ്റർ, ഹരിതകർമ്മസേനാംഗങ്ങൾ, ശുചിത്വ മിഷൻ വൈ.പി. തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
പദ്ധതിയിലൂടെ 1002250 രൂപ (പത്ത് ലക്ഷത്തി രണ്ടായിരത്തി ഇരുന്നൂറ്റി അമ്പത് രൂപ) ചിലവിലാണ് രണ്ട് ഇലക്ട്രിക് ഗുഡ്സ് ഓട്ടോ വാങ്ങിയത്.