പയ്യന്നൂർ.കോറോം പെരുന്തണ്ണിയൂർ അമ്പലത്തിനു സമീപം ചന്ദ്രമന ഇല്ലം പരിസരത്ത് നടന്നുവരുന്നഗന്ധർവ്വ നാട്യ കലാക്ഷേത്രം പുതിയകെട്ടിടം പ്രശസ്ത മോഹിനിയാട്ട നർത്തകൻ കലാഭവൻ മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെച്ച് ചന്ദ്രമന ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി ഉദ്ഘാടകനെ പൊന്നാടയണിയിച്ചു പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്റർ ഉപഹാരം നൽകി ആദരിച്ചു. വാർഡ് കൗൺസിലർ കെ വി ഭവാനിയുടെ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ കെ വി ലളിത മുഖ്യാതിഥി ആയിരുന്നു. വാർഡ് കൗൺസിലർ മാരായ എൻ സുധ, എം ഗൗരി , പ്രശസ്ത നർത്തകി സീതാ ശശിധരൻ, എം അമ്പു , എം രാമകൃഷ്ണൻ, പ്രശാന്ത് കോറോം, പനക്കീൽ ബാലകൃഷ്ണൻ, വി എം ഉണ്ണികൃഷ്ണൻ മാസ്റ്റർ, വിജയകുമാർ മുല്ലേരി തുടങ്ങിയവർ സംസാരിച്ചു ഇപി സുനിൽകുമാർ സ്വാഗതവും കലാക്ഷേത്രം നർത്തകി ശ്രുതി ശിവദാസൻ നന്ദിയും പറഞ്ഞു നൂറോളം കുട്ടികൾ സ്ഥാപനത്തിൽ അഭ്യസിച്ചു വരുന്നു ചടങ്ങിനോടനുബന്ധിച്ച് കുട്ടികളുടെ നൃത്ത നൃത്യങ്ങളും വടകര ലിധിലാലുംസംഘവും ഒരുക്കിയ ജാനു തമാശ സ്റ്റേജ് ഷോയും അരങ്ങേറി.