വെള്ളോറ.പുലി പേടിയിൽ ഒരു പ്രദേശം വിറങ്ങലിച്ചു നിൽക്കുന്നതിനിടെ
വെള്ളോറ അറക്കാൽപ്പാറ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പന്തൽമാക്കൻ രവീന്ദ്രൻ്റെ വീട്ടിലെ കൂട്ടിൽ പാർപ്പിച്ച ആടിനെ പുലി കടിച്ചു കൊന്നു.
മറ്റൊരു ആടിനെ കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. ഇന്നലെ രാത്രിയിലാണ് സംഭവം. വിവരമറിഞ്ഞ്
വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി. ഭീതി പരത്തുന്നത്പുലി തന്നെയാണെന്ന് സ്ഥിതീകരിച്ചിട്ടുണ്ട്.
രണ്ട് ദിവസം മുമ്പ് കക്കറയിൽ ഒരു വളർത്തുനായയെ കടിച്ച് കൊണ്ടുപോയി കൊന്നിരുന്നു. വനം വകുപ്പ് അധികൃതർ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും ഇതിലൊന്നും പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നില്ല.
ഇന്നലെ രാത്രിയിൽ വെള്ളോറ യിൽആടിനെ കടിച്ച് കൊന്ന സംഭവത്തോടെ പ്രദേശവാസികൾ ഭീതിയിലായിരിക്കുകയാണ്.പുലിയെ കുടുക്കാൻ കൂട് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ .
രാത്രികാലങ്ങളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, ടാപ്പിംഗ് തൊഴിലാളികൾ വെളിച്ചം വന്നതിനു ശേഷം മാത്രം ജോലിക്കിറങ്ങണമെന്നും, പ്രഭാതസവാരിക്കാർ ശ്രദ്ധിക്കണമെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു.