ബദിയടുക്ക: സിപിസി.ആർ.ഐയിൽ ക്ലാർക്ക് ജോലി വാഗ്ദാനം നൽകി യുവാവിൽ നിന്നും പണം വാങ്ങി വഞ്ചിച്ച യുവതിക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു.എൻ മകജെ വാണിനഗർ സ്വദേശി പാലേപടി ഹൗസിൽ രാജേഷിൻ്റെ (34) പരാതിയിലാണ് നിരവധി പേരെ ജോലി തട്ടിപ്പിനിരയാക്കിയ പെർള ബെർത്തകല്ലു സ്വദേശിനി സജിത റായ്ക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തത്. ജോലി വാഗ്ദാനം നൽകി പരാതിക്കാരനിൽ നിന്നുംഈ വർഷം മെയ് മൂന്നിനും നവമ്പർ മൂന്നിനുമിടയിലുള്ള കാലയളവിൽ ഓൺലൈൻ ട്രാൻസാക്ഷൻ വഴി 2,80 ,000 രൂപ വാങ്ങിയ ശേഷം ജോലിയോ നൽകിയ പണമോതിരിച്ചു തരാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസ്.