കേരള വ്യാപാരി, വ്യവസായി ഏകോപന സമിതി തലശ്ശേരി യൂണിറ്റ് ടെലി ഗാല എന്ന പേരിൽ 9 നാൾ നീളുന്ന പ്രദർശന ഉത്സവം സംഘടിപ്പിക്കുന്നു. ഹോളോവേ റോഡിൽ ജോസ്ഗിഗി ആശുപത്രിക്കു മുൻവശമുള്ള വിശാലമായ മൈതാനത്ത് ഒരുക്കുന്ന പ്രദർശനം ഈ മാസം 9 ന് തുടങ്ങി ഡിസമ്പർ 8 ന് സമാപിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിന് അകത്തും പുറത്തുമുള്ള വ്യത്യസ്ഥ രുചി വിഭവങ്ങൾ ലഭിക്കുന്ന 30 തോളം ഫുഡ് കോർട്ടുകൾ, അമ്പതിലേറെ കൊമേഴ്സ്യൽസ്റ്റാളുകൾ, ഓട്ടോ എക്സ്പോ, കൾച്ചറൽ ഷോകൾ, നിത്യേന സ്റ്റേജ് പരിപാടികൾ എന്നിവ ടെലി ഗാല പ്രദർശനത്തിലുണ്ടാവുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. വ്യാപാര രംഗത്തു നിന്നും വിരമിച്ചവർ ഉൾപെടെയുള്ള മുതിർന്ന കച്ചവടക്കാരെയും കച്ചവട മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചു വരുന്ന യുവ വ്യാപാരികളെയും ടെലി ഗാല പ്രദർശന നഗരിയിൽ ഒരുക്കുന്ന വേദിയിൽ ആദരിക്കും.. പരിപാടികൾക്ക് മാറ്റുകൂട്ടാൻ പ്രമുഖ സിനിമാ താരങ്ങൾ, രാഷ്ടിയ – സാമൂഹ്യ മേഖലകളിലെ പ്രമുഖർ എന്നിവർ ക്ഷണിതാക്കളായി സംബന്ധിക്കും.. ദിവസേന വൈകിട്ട് 4 മുതൽ രാത്രി 10 വരെ നീളുന്ന പ്രദർശനത്തിലേക്കുള്ള പ്രവേശനം ടിക്കറ്റ് വച്ച് നിയന്ദ്രിക്കും – മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 30 രൂപയുമാണ് ചാർജ് – പ്രദർശനത്തിൽ നിന്നുള്ള വരുമാനം ഏകോപന സമിതി നടപ്പാക്കുന്ന ജീവകാരുണ്യ പ്രവർത്തന ഫണ്ടിലേക്ക് മുതൽ കൂട്ടും – വി.കെ. ജവാദ് അഹമ്മദ്, കെ.എൻ.പ്രസാദ്, പി.കെ. നിസാർ, ടി. നൌഷൽ, എ.കെ. സക്കറിയ, എ. ആഷിക്, ജസി രാഗേഷ്, ടി.കെ.രമേഷ് ബാബു, എം.പി. ഇഷാദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.