പഴയങ്ങാടി. തനിച്ചു താമസിക്കുന്ന മധ്യവയസ്കനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏഴോം നെരുവമ്പ്രം പഴയ ജെടി എസിന് സമീപത്തെ ടി. കൃഷ്ണനെ (65)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.തിരുവനന്തപുരം ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന മകൾ പിതാവിനെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. അയൽവാസികൾ വീടു തുറന്ന് പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിൽ ചെവിയിൽ നിന്നും രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷം മുമ്പാണ് കൃഷ്ണൻ്റെ ഭാര്യ മരണപ്പെട്ടത്.തുടർന്ന് വീട്ടിൽ തനിച്ചായിരുന്നു താമസം. അസുഖത്തെ തുടർന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു.