കണ്ണൂർ: ആഘോഷങ്ങൾ മനുഷ്യ മനസ്സിൽ നന്മയുടെ വേരുകൾ ആഴ്ത്തി മുന്നോട്ടുപോകുകയാണെന്ന് ഡോ: വി ശിവദാസൻ എംപി പറഞ്ഞു.നമ്മുടെ രാജ്യം ബഹുസ്വരതയുടേതാണ്. നമ്മുടെ കാവുകൾ സാമൂഹ്യ പുരോഗതിയുടെ ഉദാഹരണങ്ങളാണ്. എന്നാൽ നമ്മുടെ ആഘോഷങ്ങൾ മലീമസമാക്കാൻ ഒരു കൂട്ടർ ശ്രമിക്കുകയാണ്. ഇതിനെതിരെ പ്രതിരോധം ഉയർന്നുവരികയും ചെയ്യുന്നുണ്ട്. നവരാത്രി ആഘോഷങ്ങൾ സ്ത്രീ ശാക്തീകരണത്തിന്റെ സന്ദേശം കൂടി നൽകുകയാണ്. കണ്ണൂർ കോർപ്പറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ നാലാം ദിവസമായ ഇന്നലെ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർണ്ണ രാവുകളുമായി കണ്ണൂർ മുൻ സിപ്പൽ കോർപ്പറേഷൻ അണിയിച്ചൊരുക്കുന്ന കണ്ണൂർദസറ നാലാം ദിനം രമ്യാ നടനം കൊണ്ട് മനോഹരമായി.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷമീമ ടീച്ചറുടെ അദ്ധ്യക്ഷതയിൽ ഡോ: വി.ശിവദാസൻ എം.പി നിലവിളക്ക് കൊളുത്തി ഉൽഘാടനം നിർവ്വഹിച്ചു. രാജീവൻ എളയാവൂർ (ഐ, എൻ , സി), അസറ്റ് ഹോംസ് എ ജി എം പ്രശാന്ത് ആലിങ്കീൽ എന്നിവർ മുഖ്യാതിഥികളായി . മുൻ നഗരസഭാ ചെയർ പേഴ്സൺ റോഷ്നി ഖാലിദ്, ഫാറൂഖ് വട്ടപ്പൊയിൽ (ഐ.യു.എം.എൽ), ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.കെ.വിനോദ് , കണ്ണൂർ റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് ആർ. അനിൽകുമാർ
എന്നിവർ ചടങ്ങിന് ആശംസകളർപ്പിച്ച് സംസാരിച്ചു. ഡെപ്യൂട്ടി മേയർ പി ഇന്ദിര, കൗൺസിലർമാരായ ശ്രീജ ആരംഭൻ , കെ . വി അനിത, എ. കുഞ്ഞമ്പു. സ്റ്റാൻ സിംഗ് കമ്മിറ്റി ചെയർമാൻമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. അസി: കോഡിനേറ്റർ കെ.സി രാജൻ മാസ്റ്റർ സ്വാഗതവും, കൗൺസിലർ പി. വി കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.
തുടർന്ന് നവരസ സ്കൂൾ ഓഫ് ആർട്ട്സ് കണ്ണൂരിന്റെ വീണാർച്ചന, കോർപ്പറേഷൻ ജീവനക്കാരുടെ ഒപ്പന, അമൃത ടി വി അമ്മയും , മകളും ഫസ്റ്റ് റണ്ണർ അപ്പ് സന്ധ്യ നമ്പ്യാർ, വൈഗ നമ്പ്യാർ എന്നിവർ അവതരിപ്പിച്ച ദുർഗ്ഗ ഡാൻസ് , ചിൻമയകലാമന്ദിരത്തിന്റെ ഗുരുപരമ്പര ഡാൻസ് , പ്രശസ്ത സിനിമാ താരം രമ്യാ നമ്പീശൻ അവതരിപ്പിച്ച രമ്യാ നടനവും അരങ്ങേറി.
അഞ്ചാം ദിവസമായ ചൊവ്വാഴ്ച സാംസ്കാരിക സമ്മേളനം മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ വി.കെ. ശ്രീലതയുടെ അധ്യക്ഷതയിൽ ശ്രീ.സന്തോഷ് കുമാർ എം പി . ഉൽഘാടനം നിർവ്വഹിക്കും. തുടർന്ന് അമിത സൂരജിന്റെ വയലിൻ, സ്പേസ് കണ്ണൂരിന്റെ തിരുവാതിര, ഹൃദ്യ ഹനിഷ് & സാന്ദ്ര വിവേകിന്റെ കുച്ചിപ്പുടി, സംഗീത കലാക്ഷേത്രത്തിന്റെ ഗുജറാത്തി ഗ്രൂപ്പ് ഡാൻസ് , ടിയ രാഗേഷ് & ടെഷ രാഗേഷിന്റെ ഭരതനാട്യം, ചിരിയുടെ മാലപ്പടക്കത്തിന്ന് തിരി കൊളുത്താൻ മറിമായം ടീമിന്റെ കോമഡി മെഗാ ഷോ എന്നിവയും ഉണ്ടായിരിക്കും.