ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചെറുപുഴ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ ചെറുപുഴ ടൗണിൽ പ്രവർത്തിച്ചു വരുന്ന ബോംബെ ബേക്സ് ഇൻ, മെട്രോ ഡെയിലി എന്നീ സ്ഥാപനങ്ങളിൽ നിന്നും നിരോധിത പ്ലാസ്റ്റിക് ഉൽപ്പനങ്ങൾ പിടിച്ചെടുത്തു.ക്യാരി ബാഗുകൾ, ഗാർബജ് ബാഗുകൾ, പ്ലാസ്റ്റിക് കപ്പ്, പേപ്പർ കപ്പ്, ഡിസ്പോസബിൾ പ്ലേറ്റ്, തെർമോക്കോൾ പ്ലേറ്റ്, പേപ്പർ വാഴയില, പ്ലാസ്റ്റിക് സ്പൂൺ തുടങ്ങിയ നിരോധിത ഉത്പന്നങ്ങൾ ആണ് സ്‌ക്വാഡ് പിടിച്ചെടുത്തത്.രണ്ട് സ്ഥാപനങ്ങൾക്കും 10000 രൂപ വീതം പിഴ ചുമത്തി.പരിശോധനയിൽ ജില്ലാ എൻഫോസ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡർ അഷ്‌റഫ് പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ഡിബിൽ സി കെ ചെറുപുഴ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ പ്രജീഷ കെ എന്നിവർ പങ്കെടുത്തു