ചക്കരക്കൽ. ഓൺലൈൻ കമ്പനിയിൽ പാർടൈം ജോലി വാഗ്ദാനം നൽകിടാസ്ക് നൽകി ലക്ഷങ്ങൾ നിക്ഷേപമായി സ്വീകരിച്ചു തിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. താഴെചൊവ്വതിലാന്നൂരിലെ കെ.ഷംജിത്തിൻ്റെ പരാതിയിലാണ് ടെലിഗ്രാം ആപ്പ് വഴി പരിചയപ്പെട്ട സൈബർ തട്ടിപ്പു സംഘത്തിനെതിരെ കേസെടുത്തത്.ബൗച്ചറോൺ എന്ന ഗോൾഡ് മൈനിംഗ് ഓൺലൈൻ സ്ഥാപനത്തിൽ പാർട്ട്ടൈം ജോലി ചെയ്ത് വരുമാനം നേടാം എന്ന് പ്രലോഭിപ്പിച്ച് പരാതിക്കാരൻ്റെ അക്കൗണ്ടിൽ നിന്നും പ്രതിയുടെ വിവിധ അക്കൗണ്ടുകളിലേക്ക് ഈ മാസം ആറിനും 15 നുമിടയിലുള്ള തീയതികളിൽ പലതവണകളായി 12, 26,643 രൂപ ഗൂഗിൾ പേ,നെഫ്റ്റ് ബാങ്കിംഗ്, ആർ ടി.ജി എസ് വഴി കൈമാറുകയും പിന്നീട് നാളിതുവരെയായി നിക്ഷേപിച്ച പണം തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.