പഴയങ്ങാടി. വില്പനക്കിടെ 408.27 ഗ്രാം കഞ്ചാവുമായി ആസാം സ്വദേശി പിടിയിൽ. ആസാം മൊറി ഗോൺ ലഹോറി ഘട്ട് സ്വദേശിയും പുതിയങ്ങാടി ജുമാഅത്ത് പള്ളിക്ക് സമീപത്തെ കെട്ടിടത്തിൽ താമസക്കാരനുമായ ഇക്രമൽഖക്കിനെ (32) യാണ് ഇൻസ്പെക്ടർ എൻ. കെ. സത്യനാഥനും സംഘവും അറസ്റ്റു ചെയ്തത്. പുതിയങ്ങാടിയിലെതാമസ സ്ഥലത്തിന് സമീപം വെച്ചാണ് കഞ്ചാവുമായി പ്രതി പോലീസ് പിടിയിലായത്.