Monday, April 28, 2025
HomeKannurഭക്ഷ്യവിഷബാധ ; കണ്ണൂർ സ്വദേശിയായ മൂന്ന് വയസുകാരൻ സൗദിയിൽ മരിച്ചു

ഭക്ഷ്യവിഷബാധ ; കണ്ണൂർ സ്വദേശിയായ മൂന്ന് വയസുകാരൻ സൗദിയിൽ മരിച്ചു

ഇരിട്ടി: ഭക്ഷ്യ വിഷബാധയെ തുടർന്ന് വള്ളിത്തോട് സ്വദേശിയായ മൂന്ന് വയസുകാരൻ സൗദിയിൽ മരിച്ചു.  വള്ളിത്തോട് സ്വദേശി ശംസുദ്ദീൻ ആമ്പിലോത്തിൻ്റെമകൻ മുഹമ്മദ് ആദമാണ് മരിച്ചത്. 

പെരുന്നാൾ ദിനത്തിൽ മദീനയിൽ നിന്ന് മടങ്ങുമ്പോൾ കേരള ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്നാണ് ആരോഗ്യ പ്രയാസമുണ്ടായതെന്ന് കുടുബം പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. 

സൗദി സന്ദർശനത്തിനായി മദീനയിൽ എത്തിയതായിരുന്നു ശംസുദ്ദീന്റെ കുടുംബം. സ്വകാര്യ ഉംറ ഏജൻസിക്ക് കീഴിൽ ഉംറ നിർവഹിച്ചു മടങ്ങുമ്പോഴായിരുന്നു ഭക്ഷണം കഴിച്ചത്. 

സഹയാത്രികർക്കും കുടുംബത്തിനും ആരോഗ്യ പ്രയാസം നേരിട്ടിരുന്നു. മരിച്ച ആദമിൻ്റെ സഹോദരൻ ആരോഗ്യ പ്രയാസങ്ങൾ കാരണം കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. 

സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ സൗദിയിൽ നടപടിക്രമങ്ങളും നിയമനടപടിയും പൂർത്തിയാക്കി കുട്ടിയുടെ മൃതദേഹം നാട്ടിൽ എത്തിക്കും. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!