കണ്ണൂർ : ആവിഷ്കാരത്തിനും മാധ്യമസ്വാതന്ത്ര്യത്തിനുമെതിരായ നീക്കങ്ങൾക്കെതിരേ കണ്ണൂരിൽ 22-ന് നടത്തുന്ന ജനസദസ്സ് വിജയിപ്പിക്കാൻ സംഘാടകസമിതി രൂപവത്കരിച്ചു.
സ്വതന്ത്ര മാധ്യമപ്രവർത്തനവും കലാവിഷ്കാരവും അസാധ്യമാക്കുന്ന കേന്ദ്രസർക്കാർ സമീപനത്തിനെതിരേ നടത്തുന്ന ജനസദസ്സ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ദേശീയതലത്തിലുള്ള ചലച്ചിത്ര പ്രവർത്തകരും മാധ്യമപ്രവർത്തകരും സംസാരിക്കും. 16-ന് വൈകീട്ട് പയ്യാമ്പലത്ത് രാത്രിനടത്തവും സംഘടിപ്പിക്കും.
ജില്ലയിലെ എഴുത്തുകാരും കലാകാരന്മാരും സാംസ്കാരിക പ്രവർത്തകരും പങ്കാളികളായ സംഘാടകസമിതി രൂപവത്കരണ യോഗം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു.
പി.കെ.വിജയൻ അധ്യക്ഷനായി. ഡോ. വി.ശിവദാസൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, കെ.കെ.ലതിക, മുകുന്ദൻ മഠത്തിൽ, എം.കെ.രമേഷ് കുമാർ, കലാമണ്ഡലം ലത, എ.വി.അജയകുമാർ, സുധ അഴീക്കോടൻ എന്നിവർ സംസാരിച്ചു.
സംഘാടകസമിതി ഭാരവാഹികൾ: ലിബർട്ടി ബഷീർ (ചെയ.), എം.കെ.മനോഹരൻ (ജന. കൺ.), നാരായണൻ കാവുമ്പായി (കൺ.).