ഇരിട്ടി :ഹാഷിഷ് ഓയിലും കഞ്ചാവുമായി തൃശൂർ സ്വദേശിയായ യുവാവിനെ പോലീസ് പിടികൂടി.തൃശൂർ അരിമ്പൂർ സ്വദേശി വടക്കൻ വീട്ടിൽ സെരിത്ത് സെബാസ്റ്റ്യനെ (39)യാണ് എസ്.ഐ.കെ.ഷറഫുദ്ദീനും സംഘവും പിടികൂടിയത്.ഇന്നലെ രാത്രി 8.45 മണിയോടെ കർണ്ണാടകയിൽ നിന്നും കൂട്ടുപുഴ പുതിയ പാലം വഴി നടന്നു വരുന്നതിനിടെയാണ് യുവാവിൻ്റെ ബാഗിൽ നിന്നും പരിശോധനയിൽ 306 ഗ്രാം ഹാഷിഷ് ഓയിലും 1.570 ഗ്രാം കഞ്ചാവുമായി യുവാവ് പോലീസ് പിടിയിലായത്.