നീലേശ്വരം. കുടുംബവഴക്കിനിടെ യുവാവിനു കുത്തേറ്റു അമ്മാവനെതിരെ കേസ്. അമ്പലത്തുകര കാഞ്ഞിരപൊയിൽ സ്വദേശി കെ. സതീശൻ (42) ആണ് കുത്തേറ്റത്. പരാതിയിൽ ഭാര്യയുടെ അമ്മാവനായ മടിക്കൈ പന്നിപ്പള്ളിയിലെ രത്നാകരനെതിരെ പോലീസ് കേസെടുത്തു. 14 ന് വിഷുദിനത്തിൽ വൈകുന്നേരം 5.30 മണിയോടെ പന്നിപ്പള്ളിയിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. വാക്കേറ്റത്തിനിടെപരാതിക്കാരൻ്റെ ഭാര്യയുടെ ഇളയമ്മയെ കത്തികൊണ്ട് കുത്താൻ പോകുന്നത് തടഞ്ഞ വിരോധത്തിൽ പ്രതി യുവാവിനെ തടഞ്ഞു നിർത്തി ഇടത് ഭാഗം ഷോൾഡറിന് താഴെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.