കണ്ണപുരം : ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൻ്റെ അധീനതയിലുള്ളവയലിൽ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിന്ന് ക്ഷേത്രഭാരവാഹികൾ ഉൾപ്പെടെ ആറു പേർക്കെതിരെ കണ്ണപുരം പോലീസ് കേസെടുത്തു. വെടിക്കെട്ട് നടത്തിയ കാസറഗോഡ് കുമ്പള ആരിക്കണ്ടി സ്വദേശി എം എ അബ്ദുൾ അഷറഫ് (48), രാജപുരം സ്വദേശി കാടിയം പള്ളിൽ അജി തോമസ് (37), ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്ര ആഘോഷ കമ്മിറ്റി പ്രസിഡണ്ട് എം.വി. വത്സലൻ, സെക്രട്ടറി നാരായണൻ കുട്ടി, കാഴ്ച കമ്മിറ്റി സെക്രട്ടറി സി.രവീന്ദ്രൻ പ്രസിഡണ്ട് കെ. മോഹനൻ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇന്നലെ രാത്രി 9.55 മണിക്ക് ആണ് കേസിനാസ്പദമായ സംഭവം. യാതൊരുവിധ അനുമതിയില്ലാതെയും പൊതുജനങ്ങൾക്ക് അപായം ഉണ്ടാകുമെന്ന് അറിഞ്ഞു കൊണ്ട് അപകടം വരത്തക്കവിധത്തിൽ കരിമരുന്ന് പ്രയോഗം നടത്തിയതിനാണ് കേസെടുത്തത്.