കാസറഗോഡ്. ടൗണിന് സമീപം
നിർമ്മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്ത്
ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ കൊലപാതകമെന്ന് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. പശ്ചിമ ബംഗാൾ ജാൽപെഗുരി ബരഗരിയ ബാര സ്വദേശി സുഭാസ് റോയിയുടെ മകൻ സുശാന്ത റോയി(28)യാണ് കൊല്ലപ്പെട്ടത്.സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ആറു പേരിൽ 4 പേരെ ഒറ്റപ്പാലത്ത് വെച്ച് പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കൂടെ ജോലി ചെയ്യുന്ന അഞ്ച് പേർ കാസറഗോഡ് പോലീസിൻ്റെ കസ്റ്റഡിയിലാണ്. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ് ഞായറാഴ്ച രാത്രിയിലാണ് 14 ഓളം പേർ താമസിക്കുന്ന നിർമ്മാണ പ്രവൃത്തി നടക്കുന്ന ആനവാതുക്കലിലെപഴയ എസ്.ബി ഐ ബേങ്ക് കെട്ടിടത്തിന് സമീപത്തു വെച്ചായിരുന്നു സംഭവം. ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ പുലർച്ചെയുണ്ടായ വാക്തർക്കവും കയ്യാങ്കളിക്കിടയിലുമാണ് മരണം സംഭവിച്ചതെന്നാണ് സൂചന. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം സൂക്ഷ്മപരിശോധന നടത്തിയെങ്കിലും ദേഹത്ത് മുറിവുകളോ പരിക്കോ കണ്ടെത്താൻ കഴിഞ്ഞില്ല. വിദഗ്ധ പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലേക്ക് മാറ്റി.