പരിയാരം. പരസ്യ മദ്യപാനംപിടികൂടിയ എസ്.ഐ.യേയുംസംഘത്തെയും ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് പോലീ സ്കേസെടുത്തു. പിലാത്തറ ദേർമ്മൽ ഹൗസിലെ ആയില്യത്തിൽ ശരത്ചന്ദ്രനെ (33) യാണ് എസ്.ഐ.സി.സനീതും സംഘവും പിടികൂടി കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രി പിലാത്തറ ദേർമ്മൽ ഗ്രൗണ്ടിലായിരുന്നു സംഭവം. പരസ്യമദ്യപാനം നടത്തുന്നതായ വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ എസ്.ഐ യേയും സംഘത്തെയും പ്രതി തടഞ്ഞു നിർത്തി ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പിടി കൂടുകയും വൈദ്യപരിശോധന നടത്തി പോലീസ് കേസെടുക്കുകയായിരുന്നു .