തളിപ്പറമ്പ്: ലോഡ്ജില്‍ എക്സൈസ് സംഘം നടത്തിയ റെയ്ഡില്‍ എം.ഡി.എം.എയുമായി നാലുപേര്‍ പിടിയില്‍.
മട്ടന്നൂര്‍ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് (34) ,വളപട്ടണം സ്വദേശി മുഹമ്മദ് ജംഷില്‍ (37) ഇരിക്കൂര്‍ സ്വദേശിനി റഫീന (24 ),കണ്ണൂര്‍ സ്വദേശിനി ജസീന ( 22) എന്നിവരെയാണ് തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷജിൽ കുമാറും സംഘവുംപിടികൂടിയത്. പറശിനിക്കടവ് കോൾ മൊട്ടയിലെ ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്.
ഇവരില്‍നിന്ന് 490 മില്ലി ഗ്രാം എം.ഡി.എം.എയും ലഹരിമരുന്ന് ഉപയോഗിക്കാനുള്ള ട്യൂബുകളും ലാമ്പുകളും പിടികൂടി.
യുവതികള്‍ പെരുന്നാള്‍ ദിവസം സുഹൃത്തിന്റെ വീട്ടിലേക്ക് എന്ന് പറഞ്ഞ് പോയ ശേഷം പലസ്ഥലങ്ങളില്‍ മുറിയെടുത്ത് താമസിച്ചു വരികയായിരുന്നു.
വീട്ടില്‍ നിന്നും വിളി ക്കുമ്പോള്‍ കൂട്ടുകാരികള്‍ ഫോണ്‍ പരസ്പരം കൈമാറി വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു വരികയായിരുന്നുവെന്ന് എക്‌സൈസ് പറഞ്ഞു.
പിടികൂടിയപ്പോഴാണ് ലോഡ്ജിലാണെന്ന് വീട്ടുകാർ മനസിലാക്കിയത്. റെയ്ഡിൽ
അസി. എക്‌സൈസ് ഇന്‍സ്പെക്ടര്‍ മാരായ വി.വി.ഷാജി, അഷ്‌റഫ് മലപ്പട്ടം, പ്രിവെന്റ്റീവ് ഓഫീസര്‍മരായ നികേഷ് , ഫെമിന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിജിത്ത്, കലേഷ്, സനേഷ്, പി. വി. വിനോദ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സുജിത എന്നിവരും ഉണ്ടായിരുന്നു