പിലാത്തറ:ചെറുതാഴത്ത് മൾട്ടി പർപ്പസ് സ്പോർട്സ് റിഫ്രഷ്മെൻ്റ് സെൻ്റർ നിർമ്മിക്കാനൊരുങ്ങി ഇ.കെ നായനാർ സ്മാരക സാംസ്കാരിക വേദി. 20-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ലഹരിക്കെതിരായുള്ള സന്ദേശം ഉയർത്തികൊണ്ടും ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയും പൊതുഇടങ്ങൾ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയും കൂടി ഒരു മൾട്ടി പർപ്പസ് സ്പോർട്‌സ് റിഫ്രഷ്മെൻറ് സെൻറർ നിർമ്മിക്കാനൊരുങ്ങുന്നത്.ചെറുതാഴം സെൻറർ ഇഎംഎസ് വായനശാലയ്ക്ക് സമീത്തുള്ള ഒന്നര ഏക്കർ ഭൂമി വില കൊടുത്ത് വാങ്ങിയാണ് ഈ പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ഫുട്ബോൾ, ക്രിക്കറ്റ്, വോളിബോൾ, ഷട്ടിൽ, നീന്തൽ, റണ്ണിംഗ് സ്പേസ്, ഓപ്പൺ ജിം, ചിൽഡ്രൻ-വയോജന പാർക്ക്, ഓപ്പൺ ഓഡിറ്റോറിയം തുടങ്ങി സമൂഹത്തിൻ്റെ നാനാതുറയിലുള്ള ആളുളെയും ഒരുമിച്ച് നിർത്താനുള്ള പദ്ധതിക്കാണ് സാംസ്ക്കാരിക വേദി തുടക്കമിടുന്നത്. വിവിധ പദ്ധതികളിലൂടേയും, ജനകീയ കൂട്ടായ്മയിലൂടേയും ധനസമാഹരണം നടത്തിയാണ് സ്ഥലം ഏറ്റെടുക്കുവാനുള്ള പ്രവർത്തനം നടക്കുന്നത്.ഈ പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനത്തിൻ്റെ തുടക്കം ക്കുറിച്ച് ആറിന് ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ജനകീയ കമ്മറ്റി രൂപീകരണയോഗം നടക്കും. ജനകീയ കമ്മറ്റി രൂപീകരണ യോഗം എം.വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്യും. വാർത്ത സമ്മേളനത്തിൽ രതീഷ് പടോളി, ടി.വി മനോജ്, കെ.പി അശോകൻ, കെ.പി ഷനിൽ, കെ.സുധീഷ്, ഇ.വസന്ത എന്നിവർ പങ്കെടുത്തു.