തളിപ്പറമ്പ്: ഇരുതലമൂരി പാമ്പുമായി അഞ്ചുപേര്‍ പിടിയില്‍.
തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.വി. സനൂപ് കൃഷ്ണന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയിഡിലാണ് ഇവര്‍ പിടിയിലായത്.
പയ്യന്നൂര്‍ പുതിയ ബസ്റ്റാന്റിനു സമീപത്തു നിന്നും ഇന്നലെയാണ് തൃക്കരിപ്പൂര്‍ സ്വദേശികളായ കെ.ഭികേഷ്, എം.മനോജ്, ടി.പി. പ്രദീപന്‍ എന്നിവരും ആന്ധ്രാപ്രദേശ് സ്വദേശികളായ ടി.നവീന്‍, കെ.ചന്ദ്രശേഖര്‍ എന്നിവര്‍ പിടിയിലായത്. പ്രതികള്‍ സഞ്ചരിച്ച KL 86 C 8024 കാര്‍ , KL 60 V 9645 സ്‌കൂട്ടര്‍ എന്നീ വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.
പ്രതികളെ ഇന്ന് പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കും.