Saturday, May 3, 2025
HomeKannurപിഎം വിശ്വകർമയോജന പദ്ധതി മന്ദഗതിയിൽ; കളക്ടറേറ്റ് ധർണ 22-ന്

പിഎം വിശ്വകർമയോജന പദ്ധതി മന്ദഗതിയിൽ; കളക്ടറേറ്റ് ധർണ 22-ന്

കണ്ണൂർ കാർപെൻ്ററി വർക്ക് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയും പിഎം വിശ്വകർമ കോഡിനേഷൻ കമ്മിറ്റിയും ചേർന്ന് 22-ന് കളക്ടറേറ്റിന് മുൻപിൽ ധർണ നടത്തും. രാവിലെ ഒൻ പതിന് സ്റ്റേഡിയം കോർണറിൽനിന്ന് മാർച്ച് തുടങ്ങും. 2023 സെ പ്റ്റംബർ 13-ന് വിശ്വകർമദിനത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച പിഎം വിശ്വകർമയോജന പദ്ധതി ജില്ലയിൽ മന്ദഗതിയിലാണ് നടക്കുന്ന ത് എന്നാരോപിച്ചാണ് പ്രതിഷേധം. പിഎം വിശ്വകർമ സർട്ടിഫിക്ക റ്റ്, തിരിച്ചറിയൽ കാർഡ്, പണിയായുധങ്ങളുടെ ആനുകൂല്യം, കുറ ഞ്ഞ പലിശനിരക്കിൽ ദേശസാത്കൃത ബാങ്കിൽനിന്ന് ഒരു ലക്ഷം രൂ പയുടെ ലോൺ ഇവയൊന്നും ലഭിക്കുന്നില്ല. കാർപ്പെന്റർ, ടെയ്ലർ, ബാർബർ തൊഴിലാളികളുടെ രജിസ്ട്രേഷനും നിർത്തിവെച്ചിരിക്കുക യാണ്. നൈപുണി വികസന ക്ലാസ് ലഭിച്ചവർക്കുള്ള സ്റ്റൈപ്പൻഡോ ടൂൾ കിറ്റോ കിട്ടിയില്ലെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറ ഞ്ഞു. പ്രസിഡന്റ്റ് വി.വി. പുരുഷോത്തമൻ, സെക്രട്ടറി ഉദയകുമാർ പുന്നോൽ, പി. സഹദേവൻ, കെ. സജീവൻ, മോഹൻ കുഞ്ഞിമംഗലം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!