കണ്ണൂർ .റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്ത യുവാവിൻ്റെ സ്കൂട്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞ പ്രതി പിടിയിൽ.കോഴിക്കോട് പുതിയങ്ങാടി വെങ്ങാലി പുത്തൂർ ക്ഷേത്രത്തിന് സമീപത്തെ എൻ.കെ.അഭിലാഷിനെ (26)യാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ പോലീസ് സംഘം കോഴിക്കോട് വെച്ച് പിടികൂടിയത്.ദിവസങ്ങൾക്ക് മുമ്പ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്ത മുണ്ടയാട് സ്വദേശി കെ.മൻസൂറിൻ്റെ ടി വി എസ് ജൂപിറ്റർ സ്കൂട്ടറാണ് പ്രതി മോഷ്ടിച്ചു കടന്നുകളഞ്ഞത്.പരാതിയിൽ കേസെടുത്ത പോലീസ് പ്രദേശത്തെ നിരവധി നിരീക്ഷണ ക്യാമറകൾ പരിശോധിച്ചതിൽ നിന്നുമാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.