തളിപ്പറമ്പ്: കേരളാ പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ കൺവെൻഷൻ മേയ് രണ്ടിന് പയ്യന്നൂരിൽ നടക്കും. സംഘാടകസമിതി രൂപവത്കരണ യോഗം കണ്ണൂർ റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി സുഭാഷ് പരങ്ങേൻ ഉദ്ഘാടനംചെയ്തു. കെപിഎ കണ്ണൂർ റൂറൽ ജില്ലാ പ്രസിഡൻറ് ടി.വി. ജയേഷ് അധ്യക്ഷതവഹിച്ചു. കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജോ. സെക്രട്ടറി രമേശൻ വെള്ളോറ, കണ്ണൂർ റൂറൽ ജില്ലാ സെക്രട്ടറി കെ.പി. അനീഷ്, കെ. പ്രവീണ, സി.വി. ദിൽജിത്ത്, റൂറൽ ജില്ലാ സെക്രട്ടറി കെ. പ്രിയേഷ്, കെ.പി. സനത്ത് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികൾ: പി. ഷിജിത്ത് (ചെയ.), എം. ഷാജി (കൺ.).