ന്യൂമാഹി പെരിങ്ങാടി റെയിൽവേ ഗേറ്റിന് സമീപത്തുനിന്ന് ഓട്ടോ ഡ്രൈവറെ അതിക്രൂരമായി മർദിച്ച കേസിൽ യുവാവിനെ ന്യൂമാ ഹി പോലീസ് അറസ്റ്റ് ചെയ്തു. ചൊക്ലി ടൗണിനടുത്ത് നജാത്ത് തയ്യുള്ളതിൽ മുഹമ്മദ് ഷബി (27) നെയാണ് അറസ്റ്റ് ചെയ്തത്. അടച്ചിട്ട ഗേറ്റ് തുറന്ന ഉടനെ അമിതവേഗത്തിൽ ബൈക്കുമായി പോകുക യായിരുന്ന മുഹമ്മദ് ഷബിനോട് വേഗം കുറച്ച് പോകാൻ പറഞ്ഞ ഓട്ടോഡ്രൈവർ പെരിങ്ങാടി മങ്ങാട് ലക്ഷ്മിനിലയത്തിൽ കെ.രാഗേ ഷിനാണ് മർദനമേറ്റത്.
ചൊവ്വാഴ്ച വൈകിട്ട് 6.30-ഓടെയാണ് സംഭവം. രാഗേഷിന്റെ ഓട്ടോറിക്ഷയുടെ മുൻവശത്തെ ഗ്ലാസ് ഷബിൻ അടിച്ചുതകർത്തു. ഇത് ചോദ്യംചെയ്തപ്പോൾ ക്രൂരമായി മർദിച്ചെന്നാണ് കേസ്. ഭാര്യ ഷിനിതയും രണ്ട് മക്കളുമാണ് ഓട്ടോയിലുണ്ടായിരുന്നത്. രാഗേഷി നെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
