കണ്ണൂർ സംസ്ഥാന വ്യാപാരിവ്യവസായി സമിതി ജില്ലാ കമ്മി റ്റി മൂന്നിന് രാവിലെ 10.30-ന് നാ യനാർ അക്കാദമിയിൽ നേതൃത്വ സംഗമം നടക്കും. സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മമ്മദ് കോയ ഉദ്ഘാടനം ചെയ്യും. 10 പേർക്ക് വ്യാപാരിമിത്ര മരണാനന്തരസ ഹായമായി 50 ലക്ഷം രൂപ വിത രണം ചെയ്യും.
പ്രകൃതിദുരന്തം കാരണമോ അപ്രതീക്ഷിതമായി വ്യാപാര സ്ഥാപനങ്ങൾക്കോ കെട്ടിടങ്ങൾ ക്കോ ഉണ്ടാകുന്ന നാശനത്താ ലോ തളർന്നുപോകുന്ന വ്യാപാരികൾക്ക് കൈത്താങ്ങാകാൻ തുടങ്ങുന്ന വ്യാപാരി സാന്ത്വന ട്രസ്റ്റ് സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്യും. വ്യാപാരിമിത്ര അംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ ചികിത്സാ സഹായം നൽകും. പത്രസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി പി.എം. സുഗു ണൻ, ജില്ലാ പ്രസിഡന്റ് പി. വിജ യൻ, എം.എ. ഹമീദ് ഹാജി, പി. പ്രമോദ് എന്നിവർ പങ്കെടുത്തു.