ഇരിട്ടി: വാഹനാപകടത്തിൽ പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇരിട്ടി സ്വദേശി മരണപ്പെട്ടു. കല്ലുമുട്ടി ആനയോട് ആദിവാസി നഗറിനടുത്ത് കടുമ്പൻചിറ ഹൗ സിൽ ജെയിംസ് (58) ആണ് മരണപ്പെട്ടത്.
ഒരാഴ്ച്ച മുമ്പായിരുന്നു അപകടം. ജർമ്മനിയിൽ നഴ്സിംഗ് വിദ്യാർത്ഥിയായിരുന്ന മകളെ നെടുമ്പാശ്ശേരി എയർപോർട്ടിൽ വെച്ച് യാത്രയാക്കി തിരിച്ചു വരിക യായിരുന്ന ഇവർ സഞ്ചരിച്ച കാർ മട്ടന്നൂർ ഉരുവച്ചാലിൽ വെച്ച് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു മറിയുകയായിരു ന്നു. അപകടത്തിൽ തലക്കും നെഞ്ചിനും ഗുരുതര പരുക്കേറ്റ ജെയിംസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.
ഇരിട്ടിയിലെ ആദ്യകാല ടാക്സി ഡ്രൈവറായിരുന്നു ജെ യിംസ്. പരേതനായ കടുമ്പൻചിറ മത്തായിയുടെയും ഏലി ക്കുട്ടിയുടെയും മകനാണ്. കോൺഗ്രസ് കല്ലുമുട്ടി പതിനാ റാം ബൂത്ത് പ്രസിഡൻറായി പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: ജെസ്സി. മക്കൾ: അലീഷ (നഴ്‌സ്), അനീറ്റ (നഴ്സിംങ് വിദ്യാർത്ഥി, ജർമ്മനി), അലീന (നഴ്‌സിംങ്ങ് അസിസ്റ്റന്റ് അ മല ആശുപത്രി ഇരിട്ടി). മരുമകൻ: ഏബിൾ (ഖത്തർ). സ ഹോദരൻ: ജോർജ് കടമ്പൻചിറ (കല്ലുമുട്ടി).