Tuesday, April 15, 2025
HomeGULFഇന്ന് രാത്രി നാട്ടിലേക്ക് പോകാനിരുന്ന മലയാളി യുവാവ് റിയാദിൽ മരിച്ചു 

ഇന്ന് രാത്രി നാട്ടിലേക്ക് പോകാനിരുന്ന മലയാളി യുവാവ് റിയാദിൽ മരിച്ചു 

റിയാദ്: വെള്ളിയാഴ്ച രാത്രി റിയാദിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പോകാൻ ടിക്കറ്റെടുത്ത് യാത്രക്ക് തയാറായ മലയാളി യുവാവ് റിയാദിൽ മരിച്ചു. 

കോഴിക്കോട്, ഏലത്തൂർ, പുതിയനിറത്തു വെള്ളറക്കട്ടു സ്വദേശി മുഹമ്മദ് ഷെബീർ (27) ആണ് റിയാദ്, നസീമിലെ താമസസ്ഥലത്ത് മരിച്ചത്. ശാരീരിക അസ്വസ്ഥതകൾ കാരണം നാട്ടിൽപോയി ചികിത്സതേടാമെന്ന ഉദ്ദേശ്യത്തോടെയാണ് കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ ടിക്കറ്റെടുത്തതും യാത്രക്കൊരുങ്ങിയതും. ഏതാനും മണിക്കൂറുകൾ ബാക്കിനിൽക്കേയാണ് മരണം. 

പരേതരായ മുസ്തഫ, സുഹ്‌റ എന്നിവരാണ് മാതാപിതാക്കൾ. മൃതദേഹം നാട്ടിലയക്കാനുള്ള നടപടിക്രമങ്ങൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, നസീർ കണ്ണീരി, കോഴിക്കോട് ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ അലി അക്‌ബർ, റാഷീദ് ദയ എന്നിവരുടെ നേതൃത്വത്തിൽ പൂർത്തീകരിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!