രാജപുരം. പണം വെച്ച് ചീട്ടുകളി ആറുപേരെ പോലീസ് പിടികൂടി. പാണത്തൂര്‍ മാലക്കല്ലിലെ ആര്‍.സി.സജി(47). പനത്തടി യിലെ കെ.കെ.ഷൈന്‍(45), പാണത്തൂരിലെ പി.ഷാഫി(56), നെല്ലിക്കുന്നിലെ പി.ജെ.പാപ്പച്ചന്‍(63), ചെറുപനത്തടിയിലെ എന്‍.രാഘവന്‍(56), പാണത്തൂരിലെ എന്‍.വിനോദ്(37) എന്നിവരെയാണ് രാജപുരം എസ്.ഐ. സി. പ്രദീപ് കുമാറും സംഘവും പിടികൂടിയത്. പാണത്തൂർ അംഗൻവാടിക്ക് സമീപം പണം വെച്ച് ചീട്ടുകളിക്കുന്നതിനിടെയാണ് സംഘംപോലീസ് പിടിയിലായത്. കളിസ്ഥലത്ത് നിന്നും 3,260 രൂപയും പോലീസ് പിടിച്ചെടുത്തു.