Saturday, May 3, 2025
HomeObitപള്ളിയിൽ അലങ്കാരപ്പണിക്കിടെ സൗണ്ട് എഞ്ചിനീയർ വൈദ്യുതാഘാതമേറ്റ് മരിച്ചു

പള്ളിയിൽ അലങ്കാരപ്പണിക്കിടെ സൗണ്ട് എഞ്ചിനീയർ വൈദ്യുതാഘാതമേറ്റ് മരിച്ചു

ആലപ്പുഴ: വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ആലപ്പുഴ പുറക്കാട് പഴയങ്ങാടി പുത്തൻ പുരയിൽ അമീൻ (27) ആണ് മരിച്ചത്. പഴയങ്ങാടി ജുമാ മസ്ജിദിൽ ആണ്ടുനേർച്ച ചടങ്ങിൻ്റെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്. സൗണ്ട് എഞ്ചിനീയറായിരുന്നു അമീൻ. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസിൻ്റെ നടപടിക്രമങ്ങൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!