ഇരിക്കൂർ.പണം വെച്ച്ചീട്ടുകളി നാലു ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് പിടികൂടി.വെസ്റ്റ് ബംഗാൾ ജാൽ പൈഗുരി സ്വദേശികളായ ബിനോദ് റോയ് (34), ഗോപാൽ ബിശ്വാസ് (34), അമിത് മജ് ഹി (30), തപസ് ബർമ്മൻ(27) എന്നിവരെയാണ് ഇൻസ്പെക്ടർ രാജേഷ് അയോടനും സംഘവും പിടികൂടിയത്.ഇരിക്കൂർ കുട്ടാവിലെ കള്ള് ഷാപ്പിന് സമീപം പിറകുവശത്തുള്ള കശുമാവിൻ തോട്ടത്തിൽ വെച്ചാണ് ചീട്ടുകളിക്കുന്നതിനിടെ സംഘം പിടിയിലായത്’. കളിസ്ഥലത്ത് നിന്നും 1500 രൂപയും കണ്ടെടുത്തു.