പഴയങ്ങാടി :മെച്ചപ്പെട്ട ഉപഭോക്തൃ സേവനങ്ങൾക്ക് പ്രോത്സാഹനം നൽകി നടപ്പാക്കുന്ന ഉപഭോക്തൃ സേവനവാരാചരണ പരിപാടിയുടെ ഭാഗമായി അപേക്ഷിച്ച് അര മണിക്കൂറിനകം വൈദ്യുതി കണക്ഷൻ നൽകി മാതൃകയായി പഴയങ്ങാടി കെ.എസ് ഇ .ബി.
ഉപഭോക്തൃ സേവന വാരത്തിന്റെ ഭാഗമായി ഒക്ടോബർ 2 സേവനദിനമായും തുടർന്ന് സേവനവാരവുമായി പോസ്റ്റ് ആവശ്യമില്ലാത്ത വൈദ്യുതി കണക്ഷനുകൾ മറ്റു നിയമപരമായ തടസ്സങ്ങളൊന്നുമില്ലെങ്കിൽ 24 മണിക്കൂറിനകം നൽകണമെന്ന നിർദ്ദേശം ഉണ്ടായിരുന്നു .
ഉത്തരമലബാർ ചീഫ് എഞ്ചിനീയർ ശ്രീ. ഹരീശൻ മൊട്ടമ്മൽ നിർദ്ദേശിച്ചതനുസരിച്ചാണ് ‘മിന്നൽ കണക്ഷൻ’ എന്ന പദ്ധതി വർക്ക്
പഴയങ്ങാടി ഇല. സെക്ഷൻ ഓഫീസിൽ നടപ്പാക്കിയത്. ഈ പദ്ധതിയിൽ വയറിംഗ് പൂർത്തിയായി ആവശ്യമായ രേഖകളടക്കം സമർപ്പിച്ച് നൽകുന്ന സർവ്വീസ് കണക്ഷൻ അപേക്ഷ അതേ ദിവസം തന്നെ പരിശോധിച്ച് ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കുകയും പണമടച്ച് അപ്പോൾ തന്നെ കണക്ഷൻ നൽകുകയും ചെയ്യുന്നതിന്റെ ഭാഗമായി വെങ്ങരയിലെ സുധീറിന് ഇന്ന് ( തിങ്കളാഴ്ച)രാവിലെ വൈദ്യുതി കണക്ഷൻ നൽകി മാടായി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വി ധനലക്ഷ്മി സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു ചടങ്ങിൽ കെ എസ് ഇ ബി അസിസ്റ്റന്റ് എൻജിനീയർ രാജീവൻ വി. വി യും കെഎസ്ഇബി ജീവനക്കാരും
പൊതുപ്രവർത്തകരായ സിപിഐഎം മായി ലോക്കൽ സെക്രട്ടറി എം രാമചന്ദ്രൻ, നന്ദൻ കെ വി കോൺഗ്രസ്, സജീവൻ ബിജെപി മണ്ഡലം കമ്മിറ്റി,തുടങ്ങിയവരും
മാധ്യമ പ്രവർത്തകരും പങ്കെടുത്തു.