Sunday, November 24, 2024
HomeKannurസൈബർ തട്ടിപ്പ് സംഘം യുവാവിൻ്റെ ലക്ഷങ്ങൾ തട്ടിയെടുത്തു

സൈബർ തട്ടിപ്പ് സംഘം യുവാവിൻ്റെ ലക്ഷങ്ങൾ തട്ടിയെടുത്തു

നീലേശ്വരം : ഓൺലൈൻ സ്റ്റോക്ക്മാർക്കറ്റിംഗിൽ പണം നിക്ഷേപിച്ച യുവാവിൻ്റെ പണം തട്ടിയെടുത്തുവെന്ന പരാതിയിൽ സൈബർ തട്ടിപ്പുസംഘത്തിനെതിരെ കേസ്. പേരോൽ പള്ളിക്കര നീരൊഴുക്കിൽ സ്വദേശി കെ. ഷൈജുവിൻ്റെ പരാതിയിലാണ് കേസെടുത്തത്. ഇക്കഴിഞ്ഞ ജൂലായ് 30 മുതൽ ആഗസ്ത് 19 വരെയുള്ള ദിവസങ്ങളിലാണ് പരാതിക്കാസ്പദമായ സംഭവം സ്റ്റോക്ക് മാർക്കറ്റിംഗ് പഠിപ്പിക്കുന്ന അപ് സർഗ് ക്ലബ്ബ് കമ്പനിയാണെന്നും ധൻ എന്ന സ്റ്റോക്ക്മാർക്കറ്റിംഗ് ആപ്പിലൂടെ മാർക്കറ്റിംഗ് ട്രേഡ് നടത്തിയാൽ ലാഭം കിട്ടുമെന്നും വിശ്വസിപ്പിച്ച് പ്രതികൾ അയച്ചു കൊടുത്ത ലിങ്കിൽ ഉണ്ടായിരുന്ന അക്കൗണ്ടുകളിലേക്ക് 6, 27,800 രൂപ അക്കൗണ്ട് വഴി പരാതിക്കാരൻ അയച്ചു കൊടുക്കുകയും പിന്നീട് ലാഭവിഹിതമോ നൽകിയ പണമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസ്.

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!