Monday, November 25, 2024
HomeKannurവയോധികയുടെ മാല പൊട്ടിച്ചു കടന്നു കളഞ്ഞ പ്രതികളെ തിരിച്ചറിഞ്ഞു.

വയോധികയുടെ മാല പൊട്ടിച്ചു കടന്നു കളഞ്ഞ പ്രതികളെ തിരിച്ചറിഞ്ഞു.

പയ്യന്നൂർ: ചാരിറ്റി പ്രവർത്തിന് വേണ്ടി സംഭാവനക്കെത്തി വയോധികയുടെ മാല പൊട്ടിച്ചു കടന്നു കളഞ്ഞ പ്രതികളെ തിരിച്ചറിഞ്ഞു.
പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപത്തെ ഉഷസിൽ താമസിക്കുന്ന എൽ.തങ്കമ്മ (80) യുടെ ഒന്നരപവൻ്റെ മാലയാണ് കവരാൻ ശ്രമിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചക്ക് 2.30 മണിയോടെയാണ് സംഭവം .ചാരിറ്റി പ്രവർത്തനത്തിൻ്റെ ഭാഗമായി
അനാഥാലയത്തിലേക്കുള്ള സംഭാവന ചോദിച്ചെത്തിയ മുപ്പത്തഞ്ചോളം വയസ് പ്രായം തോന്നിക്കുന്ന രണ്ടു പേരാണ് സംഭാവന ചോദിക്കുന്നതിനിടെ വയോധികയുടെ കഴുത്തിലണിഞ്ഞ ഒന്നരപവൻ്റെ മാല കവർന്ന് ഓടി പോയത്. പിടിവലിക്കിടെ മാലയുടെഒരു കഷണവുമായി പ്രതികൾ രക്ഷപ്പെട്ടു.

50 രൂപ സംഭാവന നൽകിയ വയോധികയുടെ മാല പ്രതി പിടിച്ചു പറിക്കുകയായിരുന്നു. ബഹളം വെച്ചതോടെ കയ്യിൽ കിട്ടിയ മാലയുടെ കഷ്ണവുമായി യുവാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഒന്നര പവൻ്റെ മാലയിൽ നിന്നും അരപവനോളം പറിച്ചെടുത്തതിൽ 30,000 രൂപയുടെ നഷ്ടമുണ്ടായതായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് വീട്ടുകാർ വിവരം പോലീസിലറിയിച്ചത്. ഇതിനകം പ്രതികൾസമീപത്തായി നിർത്തിയിട്ട വാഹനത്തിൽ കയറി പോകുന്നത് പ്രദേശവാസികൾ കണ്ടിരുന്നു. വിവരമറിഞ്ഞയുടൻ സംഭവ സ്ഥലത്തെത്തിയ പോലീസ് സ്ഥലത്തെ വീടുകളിലെ നിരീക്ഷണകാമറ ദൃശ്യങ്ങൾ ശേഖരിച്ച് റെയിൽവേ സ്റ്റേഷൻ,ബസ്റ്റാൻ്റ് എന്നിവിടങ്ങളിൽ പരിരോധന നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. കവർച്ചക്ക് ശേഷം പ്രതികൾ
ഓടി വാഹനത്തിൽ കയറി രക്ഷപ്പെടുന്ന നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിൽ നിന്നും പോലീസ് പ്രതികളെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. അതേ സമയം ദിവസങ്ങൾക്ക് മുമ്പ് കാഞ്ഞങ്ങാട് മാവുങ്കാലിൽ ചാരിറ്റി പിരിവിനെത്തിയ കൊല്ലം സ്വദേശി പൂട്ടിയിട്ടവീട് തുറന്ന് 7 പവനും മൊബൈൽ ഫോണും കവർന്ന സംഭവവുമുണ്ടായിരുന്നു .ഇയാളെ കോഴിക്കോട് വെച്ച് ഹൊസ്ദുർഗ് പോലീസ് പിടികൂടിയിരുന്നു. പകൽ സമയങ്ങളിൽ പിരിവുകാരുടെ വേഷത്തിലെത്തി മോഷണം നടത്തുന്നത് പതിവായിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!