കണ്ണപുരം: എ ഡി എം നവീൻ ബാബുവിൻ്റെ മരണത്തെ തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പി പി ദിവ്യയെ സമൂഹമാധ്യമത്തിലൂടെ അപമാനിക്കുകയും ശല്യമുണ്ടാക്കുന്ന തരത്തിൽ സന്ദേശങ്ങൾ പ്രചരിപ്പിച്ചുവെന്ന ഭർത്താവിൻ്റെ പരാതിയിൽ കണ്ണപുരം പോലീസ് കേസെടുത്തു. ഭർത്താവ് പി.വി.അജിത്തിൻ്റെ പരാതിയിലാണ് അജ്ഞാതനെതിരെപോലീസ് കേസെടുത്തത്.സമൂഹമാധ്യമത്തിലൂടെ സന്ദേശങ്ങൾ പ്രചരിപ്പിക്കുക വഴി പ്രതിവിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനകൾ തമ്മിൽ വിരോധം വെറുപ്പ് വിദ്വേഷം എന്നിവയുണ്ടാക്കിസമൂഹത്തിൽ സമാധാനഭംഗത്തിന് ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസ്.