Monday, November 25, 2024
HomeKannurആറളം ഫാമിൽ ഇഞ്ചി ഉദ്യാനം ഒരുക്കുന്നു

ആറളം ഫാമിൽ ഇഞ്ചി ഉദ്യാനം ഒരുക്കുന്നു


ഇരിട്ടി : മലബാർ ബോട്ടാനിക്കൽ ഗാർഡന്റെ സഹായത്തോടുകൂടി ആറളം ഫാമിൽ ഇഞ്ചി ഉദ്യാനം ഒരുക്കുന്നു . മുൻ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ബോട്ടണി വിഭാഗം മേധാവിയും, മലബാർ ബോട്ടാനിക്കൽ ഗാർഡൻ എമെർറ്റസ് പ്രൊഫസറുമായ ഡോ . എം. സാബുവിന്റെ നേതൃത്വത്തിലാണ് ആറളം ഫാമിൽ ഇഞ്ചി ഉദ്യാനം ആരംഭിക്കുന്നത്. മലബാർ ബോട്ടാനിക്കൽ ഗാർഡന്റെ ഡയറക്ടർ ഇൻചാർജ് ഡോ. എൻ. എസ്. പ്രതീപ്, ആറളം ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. കെ. പി. നിതീഷ് കുമാറിന് തൈകൾ കൈമാറി പദ്ധതിക്ക് തുടക്കം കുറിച്ചു. ചടങ്ങിൽ മലബാർ ബോട്ടാനിക്കൽ ഗാർഡന്റെ സയന്റിസ്റ് ഡോ. രഘുപതിയും പങ്കെടുത്തു.
ആറളം ഫാം മാനേജിങ് ഡയറക്ടർ കാർത്തിക് പാണിഗ്രഹി, ഐ എ എസ്ന്റെ നിർദ്ദേശപ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തിൽ 105 ഇനത്തിൽപ്പെട്ട ഇഞ്ചി വർഗ്ഗങ്ങളാണ് ഫാമിലെ ഉദ്യാനത്തിൽ ഒരുക്കുന്നത്. ഇതിനുവേണ്ട എല്ലാ സാങ്കേതിക സഹായങ്ങളും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും മലബാർ ബോട്ടാനിക്കൽ ഗാർഡനും നൽകും. ആറളം ഫാമിന്റെ വൈവിധ്യവത്കരത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. മലേഷ്യ, തായ്‌ലൻഡ്, ചൈന, സൗത്ത് അമേരിക്ക, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇഞ്ചി ഇനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. കണ്ണൂർ ജില്ലയിലെ ആദ്യ ഇഞ്ചി ഉദ്യാനമാണ് ആറളം ഫാമിൽ ഒരുങ്ങുന്നത്.

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!