അസമത്വങ്ങൾ ഇല്ലാതാക്കി എല്ലാ വിദ്യാർഥികൾക്കും തുല്യത സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. നെരുവമ്പ്രം ഗവ. വൊക്കേഷണൽ (ടെക്നിക്കൽ) ഹയർ സെക്കൻഡറി സ്‌കൂളിൽ സംസ്ഥാന സർക്കാർ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച പ്ലസ് ടു ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഗ്രാമീണ മേഖലയിലെ സ്‌കൂളുകൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമൂഹങ്ങൾക്കും ഗുണമേന്മയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് സർക്കാർ മുൻഗണന നൽകുന്നതായും മന്ത്രി പറഞ്ഞു.
എം വിജിൻ എം എൽ എ അധ്യക്ഷത വഹിച്ചു. ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദൻ, ജില്ലാ പഞ്ചായത്ത് അംഗം സി.പി ഷിജു, ഏഴോം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എൻ ഗീത, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ പി.കെ വിശ്വനാഥൻ മാസ്റ്റർ, പഞ്ചായത്ത് അംഗങ്ങളായ ഉഷ പ്രവീൺ, കെ.വി ഗ്രീഷ്മ, ചെറുതാഴം ഗ്രാമപഞ്ചായത്ത് അംഗം ടി.പി സരിത, പിഡബ്ല്യുഡി കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാജി തയ്യിൽ, സി.വി കുഞ്ഞിരാമൻ, ഇ.ആർ ഉദയകുമാരി, കെ പ്രദീപ്, ജയ്സൺ ഡി ജോസഫ്, വി.വി പ്രകാശൻ, കെ.വി സുരേഷ് കുമാർ, ടി.കെ രഞ്ജിത്ത് എന്നിവർ സംസാരിച്ചു.