പയ്യന്നൂർ നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭക്കകത്തെ 8-ാം ക്ലാസിലെ എസ്.സി. വിദ്യാർത്ഥികൾക്ക് ഫർണിച്ചർ വിതരണം ചെയ്തു.
ഏ.കെ. എ. എസ്. ജി.വി. എച്ച്.എസ്. സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ചെയർപേഴ്സൺ കെ.വി. ലളിത വിതരണോദ്ഘാടനം നിർവ്വഹിച്ചു.
വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.പി. സെമീറ അദ്ധ്യക്ഷത വഹിച്ചു. ഇംപ്ലിമെന്റിംഗ് ഓഫീസർ സതീഷ്കുമാർ എം.പി.പദ്ധതി വിശദീകരിച്ചു.
പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.വിശ്വനാഥൻ, കൗൺസിലർ മണിയറ ചന്ദ്രൻ, സ്കൂൾ പ്രധാനാധ്യാപിക ശ്രീലത കെ, മദർ പി.ടി.എ പ്രസിഡണ്ട് ഷിജ കെ.വി, സീനിയർ അസിസ്റ്റൻ്റ് സ്നേഹവല്ലി വി എന്നിവർ സംസാരിച്ചു.
നഗരസഭയിലെ ഹൈസ്കൂളുകളിലെ 8-ാം തരത്തിൽ പഠിക്കുന്ന 43 കുട്ടികൾക്കാണ് മേശയും, കസേരയുമടങ്ങുന്ന പഠനോപകരണങ്ങൾ വിതരണം ചെയ്തത്.