Friday, April 25, 2025
HomeKannurശ്രീധരൻ ചമ്പാട് ; എഴുത്തും ജീവിതവും - കവർ പ്രകാശനം ചെയ്തു

ശ്രീധരൻ ചമ്പാട് ; എഴുത്തും ജീവിതവും – കവർ പ്രകാശനം ചെയ്തു

കണ്ണൂർ: സർക്കസ് ലോകത്തെ സാഹിത്യ ലോകത്തിന് പരിചയപ്പെടുത്തിയ പ്രശസ്ത സാഹിത്യകാരൻ ശ്രീധരൻ ചമ്പാടിനെ അനുസ്മരിച്ചുകൊണ്ട് പ്രിസം ബുക്സ് പാനൂർ പ്രസിദ്ധീകരിക്കുന്ന ‘ശ്രീധരൻ ചമ്പാട്
എഴുത്തും ജീവിതവും ” എന്ന ഗ്രന്ഥത്തിൻ്റെ കവർ പ്രകാശനം ജംബോ സർക്കസ് തമ്പിൽ കെ. പി. മോഹനന്‍ എം.എൽ.എ. നിർവഹിച്ചു. പൂർണിമ അജയ് ശങ്കർ കവർ ഏറ്റുവാങ്ങി. രാജു കാട്ടുപുനം ആമുഖഭാഷണം നടത്തി. സർക്കസ് മാനേജർ വി. രഘുനാഥ്, കവർ രൂപകൽപ്പന ചെയ്ത ഗിരീഷ് മക്രേരി, പ്രേമാനന്ദ ചമ്പാട്, ഡോ. കെ. വി. ശശിധരൻ. എ. യതീന്ദ്രൻ, പി.ദിനേശൻ, കെ. പി. രമേശ് ബാബു, ജയചന്ദ്രൻ കഴിയാട്, ജി. രാജേന്ദ്രൻ എന്നിവർ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!