ഇരിട്ടി: നിലനില്പ്പിനായുള്ള പോരാട്ടിൽ കൊടിയുടെ നിറത്തിനെ രാഷ്്ട്രീയത്തിനൊ സ്ഥലമില്ലെന്ന പ്രഖ്യാപനമായിരുന്ന ആറളം ഫാമിൽ രണ്ട് ദിവസമായി നടന്ന പ്രതിക്ഷേധ തീക്കറ്റ്. ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്ന വാർത്ത പരന്നതോടെ എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും സംസ്ഥാന , ജില്ലാ പ്രദേശിക നേതാക്കളും സ്ഥലത്ത് എത്തിയെങ്കിലും എല്ലാ വരേയും സമദൂരത്തിൽ നിർത്തി ശരിയുടെ മാർഗ്ഗം തിരഞ്ഞെടുക്കുകയായിരുന്നു ആറളം ഫാമിലെ ആദിവാസി സമൂഹം ഒറ്റക്കെട്ടായി. ഒരു നേതാവിന്റെയും അകമ്പടിയില്ലാതെ നടന്ന സമരം കൂടിയായിരുന്നു അത്. എങ്കിലും ലക്ഷ്യത്തിലെത്താനും അവർക്ക് കഴിഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ 12 ജീവനുകൾ കൺ മുന്നിൽ പൊലിഞ്ഞതുകണ്ട പ്രദേശവാസികൾ രാഷ്ട്രീയക്കാരുടെ ഉറപ്പ് വിശ്വാസമർപ്പിച്ചതുകൊണ്ടാണ്ടാണ് ഇപ്പോൾ രണ്ട് പേർക്ക് കൂടി ജീവൻ നഷ്ടപ്പെടാനിടക്കിയതെന്ന സത്യം അവർ തരിച്ചറിയാൻ തുടങ്ങിയതോടെയാണ് എല്ലാ രാഷ്ട്രീയക്കാരേയും ഒരേഅകലത്തിൽ നിർത്താനുള്ള ചങ്കുറപ്പ് അവർ സ്വയം ആർജ്ജിച്ചത്.
യാഥാർത്ഥ്യം തിരിച്ചറിഞ്ഞ രാഷ്ട്രീയ നേതൃത്വവും അധികാരം പ്രയോഗിക്കാനും മെനക്കെട്ടില്ല.എം.എൽ.എമാരായ സണ്ണിജോസഫ്, സജീവ് ജോസഫ്, ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ബിനോയി കുര്യൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ, ആറളം പ്രസിഡന്റ് കെ.പി രാജേഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സുധീപ് ജെയിംസ്, സക്കീർഹുസൈൻ, കെ.ടി ജോസ്, ബിജു ഏളക്കുഴി, സത്യൻ കൊമ്മേരി, കെ.രജ്ജിത്ത്, പി.എ നസീർ,കെ.വി റഷീദ്, സജീവൻ ആറളം, കെ.മോഹൻ, കെ.കെ ജനാർദ്ദനൻ, സാജുയോമസ്, അഡ്വ. വി.ഷാജി, അജയൻ പായം, സി.വി.എം വിജയൻ, എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി പി.എൻ ബാബു, തുടങ്ങി നിരവധി പേർ സ്ഥലത്ത് എത്തിയിരുന്നു.