തളിപ്പറമ്പ്: പതിനൊന്ന് മാസം മുമ്പ് വിവാഹിതയായ ഗൾഫുകാരൻ്റെ ഭാര്യയെ ദുരൂഹസാഹചര്യത്തില്‍ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
തൃക്കരിപ്പൂർ വലിയപറമ്പ് ബീച്ചാരക്കടവിലെ സുനില്‍- കെ. പി.ഗീത ദമ്പതികളുടെ മകള്‍ കെ.പി. നിഖിത(20)യെയാണ്
ആന്തൂര്‍ നണിച്ചേരി സ്വദേശിയായ ഭർത്താവ് വൈശാഖിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം 5.30 മണിയോടെയായിരുന്നു സംഭവം.ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തളിപ്പറമ്പിലെ ലൂര്‍ദ്ദ് നഴ്‌സിംഗ് കോളേജില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ കോഴ്‌സ് വിദ്യാർത്ഥിനിയാണ്. സഹോദരൻ: സൂരജ്.
കഴിഞ്ഞ വർഷം ഏപ്രില്‍ ഒന്നിനാണ് യുവതിയുടെ വിവാഹം നടന്നത്.
ഇന്നലെ ബീച്ചാരക്കടവിലെ വീട്ടില്‍ പോയ ശേഷം നിഖിത ഭർതൃഗൃഹത്തിൽ തിരിച്ചെത്തിയതായിരുന്നു
അടുത്ത ദിവസംപഠനം നടത്തുന്ന സ്ഥാപനത്തില്‍ നിന്നും വിനോദയാത്ര പോകുന്നുണ്ടെന്നും ബന്ധുക്കളെയുവതി അറിയിച്ചിരുന്നു. മരണത്തിൽ സംശയമുണ്ടെന്ന് കാണിച്ച് അമ്മാവൻ ബീച്ചാരക്കടവിലെ കെ പി രവിയുടെ പരാതിയിൽ കേസെടുത്ത തളിപ്പറമ്പ്പോലീസ് അന്വേഷണം തുടങ്ങി. തഹസിൽദാറുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പോലീസ് പൂർത്തിയാക്കി പോസ്റ്റ്മോർട്ടം നടത്തി.