ഇരിട്ടി: വെളിമാനം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രജതജൂബിലി ആഘോഷങ്ങളുടെ സമാപനവും സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.എം.സി.റോസ, കൊമേഴ്‌സ് വിഭാഗം മേധാവി ഷാജി പീറ്റര്‍, കായിക അധ്യാപകന്‍ സാജു യോമസ് എന്നിവര്‍ക്കുള്ള യാത്രയയപ്പും സമ്മേളനവും തലശ്ശേരി ആര്‍ച്ച് ബിഷപ് എമിരറ്റസ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്തു. തലശ്ശേരി കോര്‍പറേറ്റ് മാനേജര്‍ ഫാ.മാത്യു ശാംസ്താംപടവില്‍ അധ്യക്ഷത വഹിച്ചു. എംപി ഫണ്ടിന്റെ സഹായത്തോടെ പുതുതായി നിര്‍മിച്ച ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട് കെ.സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. സ്ഥാപക മാനേജര്‍ ഫാ.ജോര്‍ജ് കൊല്ലകൊമ്പിലിനെ ആദരിച്ചു. സണ്ണി ജോസഫ് എംഎല്‍എ, സ്‌കൂള്‍ മാനേജര്‍ ഫാ.മാര്‍ട്ടിന്‍ കിഴക്കേത്തലയ്ക്കല്‍, പ്രധാനാധ്യാപകന്‍ ജോഷി ജോണ്‍, ആറളം പഞ്ചായത്ത് അംഗം മാര്‍ഗരറ്റ് വെട്ടിയാംകണ്ടത്തില്‍, അസി. മാനേജര്‍ ഫാ.സ്റ്റിന്‍ ജെയ്‌സണ്‍ അറയ്ക്കപ്പറമ്പില്‍, പിടിഎ പ്രസിഡന്റ് ടൈറ്റസ് മുള്ളന്‍കുഴിയില്‍, ബിന്‍സി റോയി, ഷാജി കെ.ചെറിയാന്‍, ജയ മാത്യു, സിസ്റ്റര്‍ ജെസ്സി ജോസഫ്, ഡയസ് പി.ജോണ്‍, റിന്‍സി ചെറിയാന്‍, ജിമ്മി അന്തീനാട്ട്, സെബാസ്റ്റ്യന്‍ ജോര്‍ജ്, പ്രിന്‍സ് റോബിന്‍സ്, പി.ജെ.സാനിയ എന്നിവര്‍ പ്രസംഗിച്ചു.