ചിറ്റാരിക്കാൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആളൊഴിഞ്ഞ കെട്ടിടത്തിൽ വെച്ച് പീഡിപ്പിച്ചുവെന്ന പരാതിയിൽ യുവാക്കൾക്കെതിരെ പോക്സോ കേസ്. വെള്ളരിക്കുണ്ട് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയുടെ പരാതിയിലാണ് ഒടയംചാലിലെ രതീഷ്, അനന്തു എന്നിവർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്. കഴിഞ്ഞ മാസം ചിറ്റാരിക്കാൽ കാറ്റാം കവലയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ വെച്ചായിരുന്നു പീഡനം. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.