Tuesday, February 4, 2025
HomeKannurറെയ്ഡ്: 400 ലിറ്റർ വാഷ് പിടികൂടി

റെയ്ഡ്: 400 ലിറ്റർ വാഷ് പിടികൂടി

പയ്യന്നൂർ.വാറ്റുചാരായ നിർമ്മാണവും വില്പനയും നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 400 ലിറ്റർ വാഷ് പിടികൂടി.
പ്രാപ്പൊയിൽ പെരുവട്ടത്ത്
പയ്യന്നൂർ എക്സൈസ് റെയ്ഞ്ചിലെ അസി: എക്സൈസ് ഇൻസ്പെക്ടർ ( ഗ്രേഡ്) എ. അസീസും സംഘവും നടത്തിയ റെയ്ഡിലാണ് ഒളിപ്പിച്ചുവെച്ച നിലയിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ രണ്ടു ബാരലുകളിലായി സൂക്ഷിച്ച 400 ലിറ്റർ വാഷ് പിടികൂടിയത്. റെയ്ഡിൽ സിവിൽ എക്സ്സൈസ് ഓഫീസർ മാരായ വിനീഷ്. കെ , രാഹുൽ പി വി,വനിത സിവിൽ എക്സ്സൈസ് ഓഫീസർ ജെസ്‌ന. പി. ക്ലമെന്റ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അജിത് പി വി എന്നിവരും ഉണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

error: Content is protected !!