പയ്യന്നൂർ. ക്ഷേത്രപരിസരത്ത് വെച്ച് യുവാവിനെ മർദ്ദിച്ച അഞ്ചുപേർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. പയ്യന്നൂർ മാവിച്ചേരിയിലെ പി.ജിനേഷിൻ്റെ (36)പരാതിയിലാണ് മാവിച്ചേരിയിലെ മനീഷ്,രഞ്ജിത്ത്, നിഹാൽ, സാരംഗ്, അഭിജിത്ത് എന്നിവർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്. 30 ന് പുലർച്ചെ 12.20 മണിക്ക് മാവിച്ചേരി ഭഗവതി ക്ഷേത്രപരിസരത്ത് വെച്ചാണ് സംഭവം. പരാതിക്കാരൻ്റെ അനുജൻ ക്ഷേത്ര കളിയാട്ടത്തോട് അനുബന്ധിച്ച് പ്രതികളിൽ ഒരാളോട് ഡ്രസ് കോഡിനെ പറ്റി കളിയാക്കി എന്ന് പറഞ്ഞ് പ്രതികൾ തടഞ്ഞുവെച്ച് കൈകൊണ്ടും മരവടി കൊണ്ടും കല്ലുകൊണ്ടും അടിച്ചു പരിക്കേൽപ്പിച്ചു വെന്ന പരാതിയിലാണ് കേസെടുത്തത്.