കാസറഗോഡ്: പ്രണയംനടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന ഫോട്ടോകളും വീഡിയോകളും കൈക്കലാക്കി മറ്റുള്ളവർക്ക് കൈമാറി
പോക്സോ കേസിൽ രണ്ടു പേർ പിടിയിൽ. കാസറഗോഡ് ടൗണിന് സമീപത്തെ അബ്ദുൾ ഗഫൂർ (24), മുഹമ്മദ് ഷമ്മാസ് ഷാഹിം (21) എന്നിവരെയാണ് വനിത പോലീസ് സ്റ്റേഷൻ എസ്.ഐഅറസ്റ്റു ചെയ്തത്. ടൗൺ
സ്റ്റേഷൻ പരിധിയിലെ 15 കാരി വനിതാ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പോക്സോ നിയമപ്രകാരം മൂന്ന് കേസെടുത്ത പോലീസ് പ്രതികളെ അറസ്റ്റുചെയ്യുകയായിരുന്നു.കൂട്ടുപ്രതിയായ ഒരാൾ ഒളിവിലാണ്.