Friday, January 31, 2025
HomeKannurറെയിൽവേ ജോലി തട്ടിപ്പ് മുഖ്യ പ്രതി അറസ്റ്റിൽ

റെയിൽവേ ജോലി തട്ടിപ്പ് മുഖ്യ പ്രതി അറസ്റ്റിൽ

പയ്യന്നൂർ.റെയിൽവേയിൽ ജോലി വാഗ്ദാനം നൽകി സഹോദരങ്ങളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ മുഖ്യ പ്രതി അറസ്റ്റിൽ. ചക്കരക്കൽ മക്രേരി സ്വദേശി ലാൽ ചന്ദിനെ (40)യാണ് പയ്യന്നൂർഎസ്.ഐ.എൽ.ജബ്ബാറും സംഘവും അറസ്റ്റു ചെയ്തത്.കാസറഗോഡ് പിലിക്കോട് സ്വദേശിയായ ശ്രീകാന്ത്, സഹോദരൻ ശ്രീരാഗ് എന്നിവരിൽ നിന്നായി ചെന്നൈറെയിൽവേയിൽ ഉയർന്ന ജോലി വാഗ്ദാനം നൽകി തട്ടിപ്പു സംഘം മുക്കാൽ കോടിയോളം രൂപയാണ് തട്ടിയെടുത്തത്.കഴിഞ്ഞവർഷമാണ് റെയിൽവേയിൽ ജോലി വാഗ്‌ദാനം നൽകി റിട്ട. എസ്.ഐയുടെ മക്കളായ സഹോദരങ്ങളിൽ നിന്നും പണം കൈപ്പറ്റിയ സംഘം ശേഷം ചെന്നൈയിൽ കൊണ്ടുപോയി കബളിപ്പിച്ചത്. തട്ടിപ്പിനിരയായതോടെ ഇരുവരും പയ്യന്നൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പോലീസ് അന്വേഷണത്തിൽ
നേരത്തെ ചൊക്ലി സ്വദേശി കെ.ശശിയെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

error: Content is protected !!