മേൽപ്പറമ്പ്. യുവാവിനെ ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഘത്തിലെ ഗൾഫിലേക്ക് കടന്ന മുഖ്യപ്രതിയെ പോലീസ് പിടികൂടി. കളനാട് സ്വദേശി ഖദീജ മൻസിലിലെ എം.എ. ഇബ്രാഹിം ബാദുഷ (27)യെയാണ് ഇൻസ്പെക്ടർ എ.സന്തോഷ് കുമാറും സംഘവും അറസ്റ്റു ചെയ്തത്.ഇന്നലെ ഗൾഫിൽ നിന്നും കോഴിക്കോട് വിമാനതാവളത്തിലെത്തിയ പ്രതിയെ എമിഗ്രേഷൻ വിഭാഗത്തിൻ്റെ സഹായത്തോടെയാണ് പോലീസ് പിടികൂടിയത്.കഴിഞ്ഞവർഷം സപ്തംബർ 12നാണ് പ്രതിയുടെ നേതൃത്വത്തിലുള്ള സംഘം സാധനങ്ങൾഡെലിവറി ചെയ്തുവരികയായിരുന്ന യുവാവിനെ കളനാട് മരവയലിൽ വെച്ച് തടഞ്ഞു നിർത്തി ഹണി ട്രാപ്പിൽപ്പെടുത്തിഫോണിലും മറ്റും മെസ്സേജ് അയച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്.പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണത്തിനിടെ മുഖ്യ പ്രതിയായ ഇയാൾ വിദേശത്തേക്ക് കടന്നു. തുടർന്ന് പോലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കിയിരുന്നു.