Friday, January 31, 2025
HomeKannur80 ലക്ഷം രൂപ തട്ടിയെടുത്ത കമ്പനി മാനേജർക്കെതിരെ കേസ്'

80 ലക്ഷം രൂപ തട്ടിയെടുത്ത കമ്പനി മാനേജർക്കെതിരെ കേസ്’

കതിരൂർ. സ്ഥാപനത്തിൽ അടക്കേണ്ടുന്ന 80 ലക്ഷം രൂപ സ്വന്തം ബേങ്ക് അക്കൗണ്ടിലേക്ക് വകമാറ്റുകയും കമ്പനിയുടെ വെബ്സൈറ്റ് ഉപയോഗിച്ച് ബിസിനസ് തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. കതിരൂർ പൊന്ന്യം വെസ്റ്റ് നാലാം മൈലിലെ പി.മുനീർ മുഹമ്മദിൻ്റെ പരാതിയിലാണ് ആറാം മൈലിലെ മുഹമ്മദ് ഫിദിൻറാഹിലിനെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തത്. പരാതിക്കാരൻ്റെ ഉടമസ്ഥതയിലുള്ള ആറാം മൈലിലെ നാലുക്കെട്ട് ഇൻ്റീരിയൽസ് എന്ന സ്ഥാപനത്തിലെ മാനേജരായ പ്രതി
2023 മുതൽ 2024 സപ്തംബർ 14 വരെയുള്ള തീയതികളിൽ ഏകദേശം 80 ലക്ഷത്തോളം രൂപ കൈക്കലാക്കുകയും സ്ഥാപനത്തിൻ്റെ വെബ്സെറ്റ് ഉപയോഗിച്ച് ബിസിനസ് തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

error: Content is protected !!