ഇരിട്ടി : കണിച്ചാറിൽ തേനീച്ചയുടെ കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ വയോധികൻ മരിച്ചു.
കണിച്ചാർ ചെങ്ങോം റോഡിലെ കുന്നപ്പള്ളി ഗോപാലകൃഷ്ണൻ (69) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് തേനീച്ചയുടെ ആക്രമണത്തിൽ പരുക്കേറ്റത്. വീട്ടുപറമ്പിൽ ജോലി ചെയ്യുന്നതിന് ഇടയിലാണ് സംഭവം.
ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ തുടരവേ ഇന്ന് ഉച്ചയോടെ അന്ത്യം സംഭവിച്ചു.
ജോലിക്ക് കൂടെയുണ്ടായിരുന്ന മറ്റ് അഞ്ച് പേർക്കും തേനീച്ചയുടെ ആക്രമണത്തിൽ പരുക്കേറ്റിരുന്നു. ആരുടെയും പരുക്ക് ഗുരുതരമല്ല.